മനാമ: സ്വാതന്ത്ര സമര ചരിത്രത്തിൽ നിർണ്ണായകമായ ഒരു അദ്ധ്യായമായിരുന്നു ക്വിറ്റ്ഇന്ത്യാ സമരം. “ബ്രിട്ടീഷുകാർ ഇന്ത്യ വിടുക” എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് രാജ്യത്തെ ആബാലവൃദ്ധം ജനങ്ങളും പങ്കാളികളായ ഐതിഹാസികമായ സമര ചരിത്രമാണ് ക്വിറ്റ്ഇന്ത്യാ സമരത്തിനുള്ളത്. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ജാതിയുടെയും, മതത്തിന്റെയും, പ്രാദേശികതയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിച്ചുകൊണ്ട്, അവരിൽ അരക്ഷിതാവസ്ഥയും ഭീതിയും നിറച്ചുകൊണ്ട് ഭരണഘടനയെപോലും അട്ടിമറിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഒരു ഭരണകൂടമാണ് രാജ്യത്ത് നിലവിലുള്ളത്.
രാജ്യത്തെ സമാധാന കാംഷികളായ മുഴുവൻ ജനങ്ങളും ഒരുമിച്ചുനിന്ന് രണ്ടാം സ്വാതന്ത്ര്യ സമരത്തിന് രംഗത്തിറങ്ങേണ്ട അവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും, യുവാക്കളെ അണിനിരത്തികൊണ്ട് യൂത്ത് കോൺഗ്രസ് ഇത്തരത്തിലുള്ള ചരിത്ര ദൗത്യത്തിന് നേതൃത്വം നൽകാൻ സന്നദ്ധമാവണമെന്നും ചടങ്ങിൽ സംസാരിച്ച പ്രാസംഗികർ അഭിപ്രായപ്പെട്ടു. ചാവക്കാട് പുന്നയിൽ SDPI നരാധമന്മാരാൽ വധിക്കപ്പെട്ട നൗഷാദ് പുന്നയുടെ അനുസ്മരണവും ചടങ്ങിൽ നടന്നു. വർഗ്ഗിയ തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്ത നൗഷാദിന്റെ രക്തസാക്ഷിത്വത്തിലൂടെ കോൺഗ്രസ്സിനു നഷ്ടപ്പെട്ടത് ഒരു ശക്തനായ ബൂത്ത് പ്രസിഡണ്ടിനെയാണ്. ഒട്ടനവധി യുവാക്കളെ തീവ്രവാദ പാതയിൽനിന്നും കോൺഗ്രസിലേക്ക് ആകർഷിക്കുവാൻ നൗഷാദിന് സാധിച്ചതായി നൗഷാദിനെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചവർ പറഞ്ഞു. കേരളത്തിൽ പ്രകൃതിദുരന്തത്തിൽ ജീവൻനഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മൗനപ്രാർത്ഥനയും നടന്നു.
നൗഷാദ് പുന്ന നഗറിൽ (സൽമാനിയ, കലവറ റെസ്റ്റോറന്റ്) വച്ചുനടന്ന ചടങ്ങിൽ ഐ വൈ സി സി ദേശീയ പ്രസിഡന്റ് ശ്രീ. ബ്ലസ്സൻ മാത്യു അധ്യക്ഷത വഹിച്ചു. ഓ ഐ സി സി ഗ്ലോബൽ സെക്രട്ടറിയും, ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ശ്രീ. ബഷീർ അമ്പലായി പരിപാടി ഉത്ഘാടനം ചെയ്തു സംസാരിച്ചു. ശ്രീ. വിനോദ് ആറ്റിങ്ങൽ, ശ്രീ. ധനേഷ് എം പിള്ള, ശ്രീ. ഷഫീഖ് കൊല്ലം, ശ്രീ. അനസ് റഹീം തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ദേശീയ ജോയിൻ സെക്രട്ടറി ശ്രീ. അലൻ ഐസക്ക് സ്വാഗതവും, ജോയിൻ ട്രഷറർ ശ്രീ. മൂസാ കോട്ടക്കൽ നന്ദിയും പ്രകാശിപ്പിച്ചു.