മനാമ: ബഹ്റൈൻ തുബ്ലി, ചങ്ക് ബ്രോസിന്റെ നേതൃത്വത്തിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്ത് പെരുന്നാൾ ആഘോഷിച്ചു. പ്രളയ ബാധിതരെ സഹായിക്കുന്നതിന് വേണ്ടി റംഷാദ് ചാവക്കാടിന്റെ നേതൃത്വത്തിൽ അംഗങ്ങൾ സ്വരൂപിച്ച തുക നാട്ടിലേക്ക് അയക്കുന്നതിന് ബക്കർ ചാവക്കാടിനു കൈമാറുകയും ചെയ്തു. നസീബ് കൊച്ചിക്കാരൻ, അസീസ് ട്രാവൽസ്, ഫൈസൽ കേച്ചേരി, ഇസ്മയിൽ പി.കെ, ഷഫീഖ് അവിയൂർ, ഷിജിത് കൊയിലാണ്ടി, ഷബീർ കോഴിക്കോട്, മുബാറക് കൊച്ചിക്കാരൻ, ഗഫൂർ കൊടുവള്ളി, പ്രകാശൻ സ്റ്റുഡിയോ, ഫാറൂഖ് പുതിയങ്ങാടി എന്നിവർ പങ്കെടുത്തു.