ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ ‘സന്തുഷ്ട കുടുംബം സുരക്ഷിത സമൂഹം’ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു

Campaign Muharaq program

മനാമ: കുടുംബത്തെ സ്നേഹിക്കുന്നതിലൂടെ ലോകത്തെ മാറ്റിമറിക്കാമെന്ന് പ്രമുഖ കൗൺസിലർ രവി മാരാത്ത്. സ്വന്തം കുടുംബത്തിൽ സ്നേഹവും സൗഹാർദവും ഉണ്ടാക്കിയെടുക്കാതെ പുറത്തുളളവരെ സംസ്കരിക്കാൻ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ‘സന്തുഷ്ട കുടുംബം സുരക്ഷിത സമൂഹം’ എന്ന തലക്കെട്ടിൽ ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ബോധവത്കരണ കാമ്പയിെൻറ മുഹറഖ് എരിയ തല സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈനിൽ അനുദിനം വർദ്ധിച്ചു വരുന്ന ഹൃദയാഘാത മരണങ്ങൾ, ആത്മഹത്യകൾ, ലഹരി ഉപയോഗങ്ങൾ എന്നിവക്കെതിരെ വിവിധ തലങ്ങളിലുള്ള ബോധവത്കരണ പരിപാടികളാണ് കാമ്പയിൻ കാലത്ത് നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന് വിഷയമവതരിപ്പിച്ച് ഫ്രൻറ്സ് അസോസിയേഷൻ വൈസ് പ്രസിഡൻറ് സഈദ് റമദാൻ നദ്വി പറഞ്ഞു. മാധ്യമ പ്രവർത്തകരായ പ്രദീപ് പുറവുങ്കര, ഷമീർ മുഹമ്മദ്, യൂത്ത് ഇന്ത്യ മുഹറഖ് സർക്കിൾ പ്രസിഡൻറ് ശുൈഅബ്, അനസ് റഹീം (മുഹറഖ് മലയാളി അസോസിയേഷൻ) സക്കീർ ഹുസൈൻ (സോഷ്യൽ വെൽഫയർ അസോസിയേഷൻ) തുടങ്ങിയവർ ആശംസകൾ നേർന്നു. മുഹറഖ് സയാനി മജ്ലിസിൽ നടന്ന പരിപാടിയിൽ ഫ്രൻറ്സ് അസോസിയേഷൻ മുഹറഖ് ഏരിയ പ്രസിഡൻറ് മുഹമ്മദ് എറിയാട് അധ്യക്ഷത വഹിച്ചു. വി അബ്ദുൽ ജലീൽ സ്വാഗതവും, ഇ പി ഫസൽ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!