ഇന്ത്യയുടെ 73 മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഐവൈസിസി ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ഇന്ത്യയുടെ 73മത് സ്വാതന്ത്രദിനത്തോടനുബന്ധിച്ച് റിഫാ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഐ വൈ സി സി ബഹ്‌റൈന്റെ 15- മത് രക്തദാന ക്യാമ്പ് ബഹ്‌റൈൻ ഡിഫെൻസ് ഫോഴ്സ് ഹോസ്പിറ്റൽ (BDF Hospital) ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ചു.

ഐ വൈ സി സി ദേശീയ പ്രിസിഡന്റ് ശ്രീ. ബ്ലസ്സൻ മാത്യു ക്യാമ്പ് ഉത്‌ഘാടനം ചെയ്തു. BDF ഹോസ്പിറ്റൽ സീനിയർ ലാബ് സ്പെഷ്യലിസ്റ്റ് അമർ അത്തമെഹ്, ഐ വൈ സി സി ദേശീയ ഭാരവാഹികളായ അലൻ ഐസക്, ലൈജു തോമസ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

ചടങ്ങിൽ റിഫാ ഏരിയാ പ്രിസിഡന്റ് ശ്രീ. നിതീഷ് ചന്ദ്രൻ സ്വാഗതവും, ഏരിയാ സെക്രട്ടറി ശ്രീ. സന്തോഷ് സാനി നന്ദിയും പ്രകാശിപ്പിച്ചു.