മനാമ : കസ്റ്റംസ് ക്ലിയറൻസിനായി വരുന്ന വസ്തുക്കളിൽ 300 ദിനാറിൽ താഴെ വില മതിപ്പുള്ള വസ്തുക്കൾക്ക് വാറ്റ് ഇടാക്കില്ലായെന്ന് കസ്റ്റംസ് അഫയേഴ്സ് അറിയിച്ചു. 300 ദിനാർ എന്നത് വ്യക്തിഗതമായി ആയിരിക്കും കണക്കാക്കുക. രാജ്യത്തിൽ ഈടാക്കി പോരുന്ന നികുതികൾ വാറ്റിൽ ഉൾപ്പെടുമെന്ന നഷ്ണൽ ബ്യൂറോ ഓഫ് ടാക്സേഷന്റെ പ്രസ്താവനയെ തുടർന്നാണ് ഇത്തരത്തിൽ വിശദീകരണം ഉണ്ടായത്.