വ്യാജ വെബ്‌സൈറ്റുകളെ ശ്രദ്ധിക്കുക! ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ബഹ്‌റൈൻ

മനാമ: പണത്തിന്റെ വാഗ്ദാനങ്ങളുമായി ജനങ്ങളെ ആകർഷിക്കുന്ന രാജ്യത്തിന് പുറത്തുള്ള വ്യാജവും വഞ്ചനാപരവുമായ വെബ്‌സൈറ്റുകളെക്കുറിച്ച് ബഹ്‌റൈൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അറിയപ്പെടുന്നതും വിശ്വസനീയവുമായ വെബ്‌സൈറ്റുകളുടെ പേരും ലോഗോകളുമാണ് വ്യാജ വെബ്‌സൈറ്റുകൾക്ക് ഉപയോഗിക്കുന്നത്. ഇത്തരം വ്യാജ വെബ്സൈറ്റുകൾ ഉപയോഗിക്കരുതെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ സംശയാസ്പദമായ വെബ് ലിങ്കുകൾ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കണമെന്നും ആന്റി-കർപ്ഷൻ, ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ഡയറക്ടർ ജനറൽ ഇന്നലെയാണ് മുന്നറിയിപ്പ് നൽകിയത്. റൗണ്ട്-ദി-ക്ലോക്ക് ഹോട്ട്ലൈൻ 992 എന്ന നമ്പറിൽ വിളിച്ച് പരാതികൾ നൽകാനും ഫീഡ്‌ബാക്ക് നൽകാനും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.