“വർണ്ണം 2019- സീസൺ 5”: ചിത്ര – ശില്പ രചനാ മത്സരം ആഗസ്ത് 30 ന്

മനാമ: വിശ്വകലാ സാംസ്കാരിക വേദിയുടെ കലാവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. “വർണ്ണം 2019, സീസൺ 5” എന്ന പേരിൽ നടത്തുന്ന മത്സരം ആഗസ്റ്റ് 30 വെള്ളിയാഴ്ച കാലത്ത് 9:00 മുതൽ ഗോൾഡ് സിറ്റിക്ക് സമീപമുള്ള അവാൽ ഹോട്ടലിൽ വെച്ച നടത്തുന്നു.

സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്ന് മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തുന്നത്. 8 വയസ്സ് വരെയുള്ള കുട്ടികൾക്ക് കളറിംഗും, 9 മുതൽ 13 വയസ്സ് വരെയുള്ളവർക്കും, 14 മുതൽ 17 വയസ്സ് വരെയുള്ളവർക്കും, പെൻസിൽ ഡ്രോയിങ്ങ്, പെയിന്റിംഗ് എന്നീ ഇനങ്ങളിലുമായിരിക്കും മത്സരങ്ങൾ നടക്കുക.

കൂടാതെ പ്രായപരിധിയില്ലാതെ മുതിർന്നവർക്കായി ശില്പ രചനാ മത്സരവും ഉണ്ടായിരിക്കുന്നതാണെന്ന് സംഘടനയുടെ ഭാരവാഹികൾ അറിയിച്ചു. സമ്മാനാർഹരെ വിശ്വകലയുടെ ഓണാഘോഷ പരിപാടിയിൽ വെച്ച് ആദരിക്കും.

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ്‌ 27 ന് വൈകീട്ട് 9:30 നുള്ളിൽ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ വിളിച്ചു പേര് റജിസ്റ്റർ ചെയ്യേണ്ടതാണ്.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക:

ത്രിവിക്രമൻ 39056730, രാജീവ് പത്മനാഭൻ 36530154, ശിവകുമാർ 33278592, സതീഷ്‌ മാധവ് 66368183