മനാമ: റോഡിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ശൈഖ് സൽമാൻ ഹൈവേ മുതൽ ഷെയ്ഖ് ഈസ ബിൻ സൽമാൻ ഹൈവേ വരെയുള്ള പാത ഇന്ന് രാത്രി മുതൽ 20 ദിവസത്തേക്ക് ഘട്ടംഘട്ടമായി അടച്ചിടും. ഉമ് അൽ ഹസ്സാമിലെ ഗതാഗതത്തിനായുള്ള ശൈഖ് സൽമാൻ ഹൈവേ മുതൽ ഷെയ്ഖ് ഈസ ബിൻ സൽമാൻ ഹൈവേ വരെയുള്ള പാത ഇന്ന് രാത്രി 10 മണിക്ക് മുതൽ അടുത്ത നാല് ദിവസം വരെ അടച്ചിടും. ഷെയ്ഖ് ഈസ ബിൻ സൽമാൻ ഹൈവേയിൽ ഒന്നിലധികം പാതകൾ 20 ദിവസങ്ങളിൽ ഘട്ടഘട്ടമായി അടയ്ക്കും. റോഡ് ഉപയോക്താക്കൾ ജാഗ്രത പാലിക്കാനും നിയമം പാലിക്കാനും അധികൃതർ മുന്നറിയിപ്പ് നൽകി.
