അതിർത്തിയിൽ പാക് വെടിവെപ്പ്; ഇന്ത്യൻ സൈനികന് വീരമൃത്യു

ശ്രീനഗർ: അതിർത്തിയിൽ പാകിസ്താന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഇന്ത്യൻ സൈനികന് വീരമൃത്യു. ഡെറാഡൂണ്‍ സ്വദേശിയായ ലാന്‍സ് നായിക് സന്ദീപ് ഥാപയാണ് (35 ) മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നിയന്ത്രണ രേഖയില്‍ ആക്രമണം നടത്തിയത്. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്നുണ്ട്.