മനാമ: അഫ്ഘാനിസ്ഥാനിന്റെ തലസ്ഥാനം കാബൂളിൽ വിവാഹച്ചടങ്ങിനിടെ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 63 പേർ മരണപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. വിവാഹത്തോടനുബന്ധിച്ച് ശനിയാഴ്ച രാത്രി നടന്ന സംഗീത പരിപാടിയുടെ സ്‌റ്റേജിന് സമീപമാണ് ചാവേര്‍ സ്‌ഫോടനമുണ്ടായത്. കുട്ടികളും മുതിർന്നവരും അടക്കം 1200 ഓളം പേരെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് പൊലീസ് പറഞ്ഞു.
