മനാമ: കേരളത്തെ ഗ്രസിച്ച രണ്ടാം പ്രളയത്തിൽ ദുരിതശ്വാസ രംഗത്ത് സമുജ്വല മാതൃക കാട്ടി പ്രവാസി കമ്മീഷൻ അംഗവും ബഹ്‌റൈനിലെ പൊതു സാമൂഹ്യ പ്രവർത്തകനും ബഹ്‌റൈൻ പ്രതിഭ നേതാവും ആയ സുബൈർ കണ്ണൂർ സമൂഹത്തിനു ആകെ മാതൃക ആകുന്നു. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് – കണ്ണവം പ്രദേശത്തു തന്റെ പേരിൽ ഉള്ള പതിനഞ്ചു സെന്റ് സ്ഥലം മൂന്ന് ദുരിത ബാധിതർക്കായി സൗജന്യം ആയി നൽകാൻ അദ്ദേഹം തീരുമാനിച്ചു. കഴിഞ്ഞ പ്രളയ കാലത്തും ഈ പ്രളയ കാലത്തും പരമാവധി സഹായം എത്തിക്കാൻ ബഹ്‌റൈൻ പ്രതിഭയോടൊപ്പവും, പ്രവാസി കമ്മീഷൻ അംഗം എന്നനിലയിൽ ബഹ്‌റൈൻ പൊതു സമൂഹത്തോടൊപ്പവും പ്രവർത്തിച്ച അദ്ദേഹം തന്റെ തീരുമാനം കഴിഞ്ഞ ദിവസം ആണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്ഷം 38 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പ്രതിഭ അയച്ചു കൊടുത്തിരുന്നു. ഈ വര്ഷം അഞ്ചു ലക്ഷം രൂപ ആണ് ആദ്യ ഗഡു ആയി കൊടുക്കുന്നത് .
1988ൽ സാധാരണ സെയിൽസ് മാൻ ആയി ബഹ്‌റൈൻ പ്രവാസം ആരംഭിച്ച കണ്ണൂർ സുബൈർ 1989 മുതൽ ബഹ്‌റൈൻ പ്രതിഭ അംഗം ആണ്. ബഹ്‌റൈൻ പ്രതിഭയുടെ പ്രസിഡന്റ് ആയി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഇപ്പോൾ പ്രതിഭ ഹെല്പ് ലൈൻ കൺവീനർ കൂടി ആണ്. പ്രതിഭ ഹെല്പ് ലൈൻ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ ആണ് നടന്നു വരുന്നത്. എല്ലാ ആഴ്ചകളിലും സഹായ അഭ്യർത്ഥനയും ആയി വരുന്നവരും ആയി മുഖാമുഖം പരിപാടി നടത്തി ആണ് പ്രശ്നങ്ങളിൽ ഇടപെടുന്നതു. പ്രതിഭ ഹെല്പ് ലൈൻ നടത്തുന്ന രക്തദാന ക്യാമ്പ്, കിടപ്പു രോഗികൾക്കുള്ള സഹായം, തൊഴിൽ പ്രശ്നങ്ങൾ പരിഹരിഹരിക്കുക, എംബസിയും ആയി ബന്ധപ്പെട്ട സഹായങ്ങൾ, മൃതദേഹങ്ങൾ കൃത്യമായി നാട്ടിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, നോർക്കയും ആയി ബന്ധപ്പെട്ട കാര്യങ്ങൾ ഇങ്ങനെ നിരവധി പ്രവർത്തനങ്ങൾ ആണ് നടന്നു വരുന്നത്. ഇവക്കാകെ നേതൃത്വം നൽകുന്ന സുബൈർ കണ്ണൂരിനു ജീവകാരുണ്യ പ്രവർത്തനത്തിനുള്ള നിരവധി അവാർഡുകളും ഇതിനകം ലഭിച്ചിട്ടുണ്ട്.
പ്രവാസി കമ്മീഷൻ അംഗം എന്ന നിലയിൽ സ്ഥിരമായിഅദാലത്തുകളിലും, മറ്റു യോഗങ്ങളിലും പങ്കെടുത്തു പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി സജീവം ആയി പ്രവർത്തിച്ചു വരുന്നു. ICRF ന്റെ ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവ നേതൃത്വം നൽകിവരുന്നു. കണ്ണൂർ വളപട്ടണം സ്വദേശിയായ സുബൈറിനോടൊപ്പം കുടുംബം ഒന്നാകെ ജീവകാരുണ്യ പ്രവർത്തിനു പൂർണ പിന്തുണയും ആയി രംഗത്തുണ്ട്. ഭാര്യ നാസില സുബൈർ ബഹ്‌റൈൻ പ്രതിഭ വനിതാ വേദിയുടെ സജീവ പ്രവർത്തക കൂടിയാണ് ശബനം സുബൈർ, ഷഹബാസ് സുബൈർ എന്നിവർ മക്കളും റാമീസ് രാജ മരുമകനും ആണ് .
തൊട്ടടുത്ത ദിവസം തന്നെ വസ്തു സംബന്ധം ആയ കൈമാറ്റ രേഖകൾ ബഹുമാനപെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് കൈമാറാൻ ഉദ്ദേശിക്കുന്നു എന്ന് സുബൈർ കണ്ണൂർ അറിയിച്ചു. ബഹ്‌റൈൻ പ്രതിഭയോടൊപ്പം മഹത്തായ ഈ ജീവകാരുണ്യ പ്രവർത്തനനത്തിൽ അണിനിരന്ന സുബൈർ കണ്ണൂർ സമൂഹത്തിനു തന്നെ മാതൃക ആണ് എന്ന് ബഹ്‌റൈൻ പ്രതിഭ സെക്രട്ടറി ഷെരിഫ് കോഴിക്കോട്, പ്രസിഡന്റ് മഹേഷ് മൊറാഴ എന്നിവർ അഭിപ്രായപ്പെട്ടു.