വയനാട്, നിലമ്പൂർ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളിയായി ബി.ഡി.കെ

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്ററും, ബി.ഡി.കെ. പത്തനംതിട്ട ജില്ലാ കമ്മിറ്റിയും സംയുകതമായി വയനാട്, നിലമ്പൂർ ഭാഗങ്ങളിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, വീട്ടാവശ്യത്തിനുള്ള ശുചീകരണ ഇനങ്ങൾ, പുസ്തകങ്ങൾ എന്നിവ വിതരണം ചെയ്തു.

ബി.ഡി.കെ ബഹ്‌റൈൻ – പത്തനംതിട്ട എക്സിക്യൂട്ടീവ് കമ്മിറ്റികളിലെ അംഗങ്ങളിൽപ്പെട്ടവർ സമാഹരിച്ച തുക ഉപയോഗിച്ച് അരി, പഞ്ചസാര, പയർ വർഗ്ഗങ്ങൾ, ഉള്ളി, വിവിധ മസാല പൊടികൾ, ടൂത്ത് ബ്രഷ്‌ – പെയിസ്റ്റ്, നാപ്കിൻസ്, സോപ്പ്, ക്‌ളീനിംഗ് ലോഷൻ, സാരി, പുസ്തകങ്ങൾ എന്നിവ അടങ്ങിയ കിറ്റ് ഓരോ വീട്ടിലും നേരിട്ട് എത്തിക്കുകയായിരുന്നു. ഇതിൽ പങ്കാളികളായവർക്ക് ഭാരവാഹികൾ പ്രത്യേകം കൃതജ്ഞത രേഖപ്പെടുത്തി.