മനാമ: ദാറുല്‍ ഈമാന്‍ കേരള വിഭാഗം മദ്രസ റിഫ കാമ്പസില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. സ്വതന്ത്ര ഇന്ത്യയുടെ 73 വര്‍ഷത്തെ നേട്ടങ്ങളെക്കുറിച്ചും രാജ്യം ബ്രിട്ടീഷുകാരില്‍ നിന്ന് മോചിപ്പിക്കാന്‍ മുന്‍ഗാമികള്‍ നടത്തിയ സമര പോരാട്ടങ്ങളെക്കുറിച്ചും കാമ്പസ് ഇന്‍ ചാര്‍ജ് പി.എം അഷ്റഫ് വിശദീകരിച്ചു. സി.എം മുഹമ്മദ് അലി, അബ്ദുല്‍ ഹഖ്, ലുലു ഹഖ്, ശരീഫ് മൗലവി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.