അറ്റകുറ്റപ്പണികൾക്കായി കിംഗ് ഹമദ് ഹൈവേ, ഷെയ്ഖ് ജാബർ അൽ അഹമ്മദ് അൽ സുബഹ് ഹൈവേ, ഡ്രൈ ഡ്രോക്ക് ഹൈവേ പാതകൾ അടച്ചിടും

മനാമ: ബഹ്‌റൈനിലെ നിരവധി ഹൈവേകളുടെ പരിപാലനവും മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങളും നടക്കുന്നതിനാൽ വാരാന്ത്യത്തിൽ നിരവധി പാതകൾ അടച്ചിടും. കിംഗ് ഹമദ് ഹൈവേ ജംഗ്ഷന്റെ മെച്ചപ്പെടുത്തൽ ജോലികൾ കാരണം അൽ എസ്റ്റിക്ലാൽ ഹൈവേയിൽ നിന്ന് അൽ മുഅസ്‌കർ ഹൈവേയിലേക്കുള്ള സ്ലിപ്പ് പാത അടയ്ക്കും. ഇന്ന് രാത്രി 11 മണി മുതൽ ശനിയാഴ്ച പുലർച്ചെ 5 വരെയാണ് പാത അടച്ചിടുക. ഗതാഗതം ചുറ്റുമുള്ള റോഡുകളിലേക്ക് തിരിച്ചുവിടും.

ഷെയ്ഖ് ജാബർ അൽ അഹമ്മദ് അൽ സുബഹ് ഹൈവേയിലെ സ്‌ട്രോം വാട്ടർ ട്രൈൻസിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനെത്തുടർന്ന് മനാമയിലെ വടക്ക് ഭാഗത്തെ ഗതാഗതത്തിനായുള്ള അതിവേഗ പാത അടച്ചിടും. ട്രാഫിക് നീക്കത്തിനായി രണ്ട് പാതകൾ നൽകും. ഇന്ന് രാത്രി 11 മുതൽ ശനിയാഴ്ച പുലർച്ചെ 5 വരെയാണ് പാത അടച്ചിടുക.

ഹിദ്ദിലെ ഡ്രൈ ഡ്രോക്ക് ഹൈവേയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനായി പാതകൾ അടച്ചിടും. വടക്കുഭാഗത്തെ ഗതാഗത നീക്കത്തിനായി രണ്ട് പാതകൾ നൽകും. ഇന്ന് രാത്രി 10 മുതൽ ഞായറാഴ്ച രാവിലെ 5 മണി വരെയാണ് പാത അടച്ചിടുക. എല്ലാവരുടെയും സുരക്ഷയ്ക്കായി ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് വർക്സ്, മുനിസിപ്പാലിറ്റീസ് അഫാർസ് ആൻഡ് അർബൻ പ്ലാനിംഗ് മിനിസ്ട്രി മുന്നറിയിപ്പ് നൽകി.