മനാമ: കോൺഗ്രസിന്റെ മുതിർന്ന നേതാവും, മുൻ ആഭ്യന്തര, ധനകാര്യ മന്ത്രിയും, രാജ്യസഭാംഗവുമായ പി. ചിദംബരത്തിന്റെ അറസ്റ്റ് ബി ജെ പി സർക്കാരിന്റെ ഹീനമായ രാഷ്ട്രീയ പകപോക്കലാണെന്ന് ഐ.വൈ.സി.സി ഭാരവാഹികൾ അറിയിച്ചു.
നാല് പതിറ്റാണ്ട് പൊതുജീവിതത്തിലുള്ള ഒരാൾക്കെതിരെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പേരുപോലുമില്ലാത്ത ചാർജ്ഷീറ്റ് ഇല്ലാത്ത കേസിൽ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുക,കേസുകളിൽ സഹകരിച്ചുവരുന്ന ഒരാൾക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥർപോലും പറയാത്ത കാര്യങ്ങൾ ഡൽഹി ഹൈകോടതി ജഡ്ജ് പറയുന്നു. ഇതൊക്കെ ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയിൽ കേട്ടുകേൾവി ഇല്ലാത്ത കാര്യങ്ങൾ ആണ്.
അടുത്ത ദിവസംവരെ മോഡി സർക്കാരിന്റെ രൂക്ഷ വിമർശകനായിരുന്നു ചിദംബരം. ഇന്ത്യയുടെ നിലവിലെ സമ്പത്‌വ്യവസ്ഥയെകുറിച്ച് പത്രങ്ങളിൽ എഴുതിയ കോളവും, കശ്മീർ വിഷയത്തിൽ ബി.ജെ.പി സർക്കാരിന്റെ നിലപാടുകളെ എതിർത്തു രാജ്യസഭയിലെ ചിദംബരത്തിന്റെ പ്രസംഗവും സർക്കാരിന് തലവേദന സൃഷ്ടിച്ചിരുന്നു. കോൺഗ്രസിന്റെ നിലപാട് കശ്മീരിലെ ജനങ്ങൾക്കൊപ്പമാണെന്ന് അദ്ദേഹം പറയുകയും ചെയ്തു.
ചിദംബരം ആഭ്യന്തരമന്ത്രി ആയിരുന്നപ്പോഴാണ് ഇന്നത്തെ ആഭ്യന്തരമന്ത്രിയെ തട്ടിക്കൊണ്ടുപോകൽ, വ്യാജ ഏറ്റുമുട്ടൽകൊലപാതകങ്ങളിൽ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഹിന്ദുത്വഭീകരത എന്നവാക്ക് ഉപയോഗിച്ചതും അതിനുപിന്നിൽ പ്രവർത്തിച്ച വിവിധ സംഘപരിവാർ ഗ്രൂപ്പുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിരുന്നു.
ചിദംബരം ഇത്തരം ശക്തമായ നിലപാടുകൾ എടുത്തുകൊണ്ടാണ് ബി.ജെ.പി സർക്കാർ അദ്ദേഹത്തിനെതിരെ ഹീനമായ് രാഷ്ട്രീയ പകപോക്കൽ നടത്തി വേട്ടയാടുന്നത്. പ്രതിപക്ഷകക്ഷി നേതാക്കൾക്കെതിരെ നടത്തുന്ന ഭരണകൂടഭീകരതയുടെ ഏറ്റവുംപുതിയ ഇരയാണ് ചിദംബരമെന്നും, ഇത്തരം ജനാധിപത്യ വിരുദ്ധനയങ്ങൾക്കെതിരെ എല്ലാ ജനാതിപത്യമതേതര വിശ്വാസികളും പ്രതികരിക്കണമെന്നും ഐ.വൈ.സി.സി വാർത്താക്കുറിപ്പിൽ പറഞ്ഞു.