bahrainvartha-official-logo
Search
Close this search box.

വീ കെയർ ഫൌണ്ടേഷൻ ബക്രീദ് – സ്വാതന്ത്ര്യദിനാഘോഷങ്ങൾ സംഘടിപ്പിച്ചു

wecare

മനാമ: അവൻസ് ടൂർസ് ആൻഡ് ട്രാവെൽസ് – വീ കെയർ ഫൌണ്ടേഷൻ –  സ്മാർട്ട് കിഡ്സ് അക്കാദമി എന്നവരുടെ സംയുക്താഭിമുഖ്യത്തിൽ ബക്രീദ് – സ്വാതന്ത്ര്യദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. 2019 ഓഗസ്റ്റ് 16 , വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് സൽമാനിയ കലവറ റെസ്റ്റോറന്റ് ഹാളിൽ വച്ചാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. അന്തരിച്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, കേരളത്തിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെയും പ്രളയത്തിലും ഉരുൾപൊട്ടലിലും മരണപ്പെട്ടവർക്കു അനുശോചനാപ്രേമേയം ശ്രീമതി. സ്വാതി സുജിത് അവതരിപ്പിച്ചു.

ബഹ്‌റൈനിലെ പ്രശസ്ത സാമൂഹിക പ്രവർത്തകൻ ശ്രീ. ഫ്രാൻസിസ് കൈതാരം മുഖ്യാതിഥിയായ ചടങ്ങിൽ വീ കെയർ ഫൌണ്ടേഷൻ സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ പ്രശസ്തരായ എഴുത്തുകാരുടെ കൃതികൾ അടങ്ങുന്ന പുസ്തകം ” ഒരുമ”യുടെ പ്രകാശന കർമം കേരള സമാജം സാഹിത്യ വിഭാഗം കൺവീനർ ശ്രീ. ബിജു എം സതീഷ് വീ കെയർ ഫൌണ്ടേഷൻ സാഹിത്യ വിഭാഗം സെക്രട്ടറി ശ്രീ. അറുമുഖനു കൈമാറികൊണ്ട് നിർവഹിച്ചു. പ്രസ്തുത പുസ്തകത്തിലേക്ക് കൃതികൾ നൽകിയ എഴുത്തുകാർക്ക് വീ കെയർ ഫൌണ്ടേഷൻ ഭാരവാഹികളായ ശ്രീ.ഏജിൻ എബ്രഹാം, അഡ്വൈസർ ശ്രീ. സാജു ഓസീയാസ് എന്നിവർ ഉപഹാരം സമർപ്പിച്ചു. സ്മാർട് കിഡ്സ് അക്കാദമിയുടെ നേതൃത്വത്തിൽ 4 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളുടെ ചിത്രരചനാ മത്സരത്തിൽ വിജയികളായവരെ അനുമോദിക്കുകയും പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.

ബഹ്‌റൈനിലെ പ്രശസ്ത മാധ്യമ പ്രവർത്തകരായ ശ്രീ. ഷമീർ, ശ്രീ. രാജീവ് വെള്ളിക്കോത്ത്, പ്രശസ്ത സാമൂഹിക പ്രവർത്തകൻ ശ്രീ സാം അടൂർ, ശ്രീ. ചന്ദ്രൻ തിക്കോടി എന്നിവർ സംബന്ധിച്ച ചടങ്ങിൽ വീ കെയർ ഫൌണ്ടേഷൻ പ്രസിഡന്റ് ശ്രീ. കെ ആർ. രതിൻ നാഥ് , സെക്രട്ടറി ശ്രീ. ദേവൻ, വൈസ് പ്രസിഡന്റ് ശ്രീ. വിനീഷ്, പുസ്തക കമ്മിറ്റ കൺവീനർ ശ്രീ. കെ. പി. രാജീവ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങുകൾക്ക് എക്സിക്യൂട്ടീവ് കമ്മിറ്റീ അംഗങ്ങളായ ശ്രീ. നിഖിൽ, കാസിം, റോബിൻ തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!