മനാമ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദർശനത്തിന് ബഹ്‌റൈനിൽ എത്തി. രൂപീകൃതാനന്തരം ബഹ്‌റൈൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. അദ്ദേഹം ബഹ്‌റൈൻ ഭരണാധികാരിികളെ കാണുകയും ഇന്ത്യൻ പ്രവാസികളുടെ ഒരു പൊതുസമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്യും.
വീഡിയോ:
https://www.facebook.com/BahrainVaartha/videos/2280490425597030/
മനാമയിലെ 200 വർഷം പഴക്കമുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിന്റെ നവീകരണം പ്രവർത്തനത്തിന് മോദിയുടെ നേതൃത്വത്തിൽ തുടക്കം കുറിക്കുകയും ചെയ്യും. സംസ്കാരം, ബഹിരാകാശം, പുനരുപയോഗ ഊർജം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന കരാറുകളിൽ ഒപ്പുവെക്കുകയും ഇന്ത്യൻ പേയ്‌മെന്റ് കാർഡ് റുപേ ബഹ്‌റൈനിൽ ആരംഭിക്കുകയും ചെയ്യും.