ഇന്ത്യയുടെ റൂപേ കാര്‍ഡ് യു.എ.ഇയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി

ദുബായ്: അബുദാബിയില എമിറേറ്റ്‌സ്പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ റൂപേ കാർഡ് പുറത്തിറക്കി. റൂപേ കാര്‍ഡ് ആദ്യമായി എത്തുന്ന ഗള്‍ഫ് രാജ്യമാണ് യു.എ.ഇ. സിംഗപൂരിലും ഭൂട്ടാനിലും നേരത്തെത്തന്നെ റൂപേ കാര്‍ഡ് പുറത്തിറക്കിയിരുന്നു.

മാസ്റ്റര്‍ കാര്‍ഡിനും വിസ കാര്‍ഡിനും പകരമായി ഇന്ത്യ അവതരിപ്പിച്ചതാണ് റൂപേ കാര്‍ഡ്. യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ അബുദാബിയിലെത്തിയതായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.