പ്രവാസികളെ ദുരിതത്തിലാക്കി വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ്

കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവ്. വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയത് പ്രവാസികളെ ദുരിതത്തിലാക്കി. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനവാണ് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കൂട്ടാൻ കാരണമായത്. നാല് ഇരട്ടിയിലേറെയാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രാക്കൂലി വിമാനക്കമ്പനികള്‍ കൂട്ടിയത്. സൗദിയിലെ വിവിധ നഗരങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കില്‍ 70,000 രൂപ വിമാനക്കൂലി നല്‍കണം. യുഎഇയിലേക്ക് 22,000 മുതല്‍ 30,000 വരെയാണ് ടിക്കറ്റ് നിരക്ക്. അടുത്ത മാസം പകുതി വരെ ടിക്കറ്റ് നിരക്ക് ഈ രീതിയിൽ തുടരുമെന്നാണ് സൂചന. വർധിച്ചു വരുന്ന നിരക്ക് ഏകീകരിക്കാനുള്ള നിയന്ത്രണ സംവിധാനം ഇല്ലാത്തതുകൊണ്ടാണ് വിമാനക്കമ്പനികള്‍ ഇഷ്ടാനുസരണം യാത്രാകൂലി കൂട്ടാന്‍ കാരണമാക്കുന്നത്.