മാവേലിക്കര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

മനാമ: മാവേലിക്കര സ്വദേശി ബഹ്റൈനിൽ നിര്യാതനായി. മാവേലിക്കര, ചെട്ടികുളങ്ങര, പത്തിയൂര്‍, കണ്ടത്തില്‍ മൂലയില്‍ (മന്ന കോട്ടേജ്) ചെറിയാന്‍ തോമസ് (ജോസ് തോമസ്‌) ആണ് മരിച്ചചത. ബഹ്‌റൈൻ മാർത്തോമാ പാരീഷ്‌ അംഗമാണ്‌. മൃതദേഹം സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

ശവസംസ്കാരം ചെട്ടികുളങ്ങര, കണ്ണമംഗലം സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.