ദുബായ്: തുഷാർ വെള്ളാപ്പള്ളിയും പരാതിക്കാരൻ നാസില്‍ അബ്‍ദുല്ലയും ഇന്ന് രാവിലെ അജ്‍മാന്‍ പബ്ലിക് പ്രോസിക്യൂഷന് മുന്നില്‍ ഹാജരായി. പ്രോസിക്യൂഷന്റെ സാന്നിദ്ധ്യത്തിൽ ഇന്ന് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടന്നു. കൊടുക്കാനില്ലാത്ത കാശ് എന്തിനു നല്‍കണമെന്ന നിലപാടില്‍ തുഷാറും, നഷ്ടമായ തുക ലഭിക്കാതെ പരാതി പിന്‍വലിക്കില്ലെന്ന നിലപാടില്‍ നാസിലും ഉറച്ചു നില്‍ക്കുന്നതോടെ ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ നടന്നില്ല.
പ്രോസിക്യൂഷന്റെ തെളിവ് ശേഖരണത്തിനിടയിലും ചെക്ക് മോഷ്ടിച്ചതാണെന്ന വാദം തുഷാര്‍ ഉന്നയിച്ചു. ചെക്ക് മോഷ്ടിച്ചതാണെങ്കില്‍ അന്ന് എന്തുകൊണ്ടാണ് പരാതി നല്‍കാതിരുന്നതെന്ന കോടതിയുടെ ചോദ്യത്തിന് തുഷാറിന് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. വഞ്ചനാകുറ്റം തെളിയിക്കുന്നതിനായി കരാറുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പബ്ലിക് പ്രോസിക്യൂഷന് മുന്നില്‍ പരാതിക്കാരന്‍ ഹാജരാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ ഒത്തുതീര്‍പ്പുശ്രമങ്ങൾ തുഷാർ നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. പാസ്‍പോര്‍ട്ട് കോടതിയില്‍ നല്‍കിയിരിക്കുന്നതിനാല്‍ കേസില്‍ ഒത്തുതീര്‍പ്പാകുന്നതുവരെ തുഷാറിന് യുഎഇ വിട്ടുപോകാനാവില്ല.