ബഹ്റൈനിൽ അന്തരിച്ച മാവേലിക്കര സ്വദേശി ചെറിയാൻ തോമസിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

മനാമ: കഴിഞ്ഞ ദിവസം ബഹ്റൈനിൽ അന്തരിച്ച മാവേലിക്കര സ്വദേശി ചെറിയാൻ തോമസിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകുമെന്ന്‌ ബന്ധപ്പെട്ടവർ അറിയിച്ചു. മാവേലിക്കര, ചെട്ടികുളങ്ങര, പത്തിയൂര്‍, കണ്ടത്തില്‍ മൂലയില്‍ (മന്ന കോട്ടേജ്) ചെറിയാന്‍ തോമസ് (47)(ജോസ് തോമസ്‌) കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു മെനഞ്ചെറ്റിസ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മരണപ്പെട്ടത്. ബഹ്‌റൈൻ മാർത്തോമാ പാരീഷ്‌ അംഗമായിരുന്നു. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തീകരിച്ചു, പൊതുദർശനത്തിന് ശേഷമാണ് ഇന്ന് (ചൊവ്വ) രാത്രി ഗൾഫ് എയറിൽ നാട്ടിലേക്ക് കൊണ്ടു പോകുന്നത്.

ശവസംസ്കാരം വ്യാഴാഴ്ച ചെട്ടികുളങ്ങര, കണ്ണമംഗലം സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.