ദുബായ്: ചെക്ക് കേസില്‍ യുഎഇയില്‍ നിയമനടപടി നേരിടുന്ന തുഷാര്‍ വെള്ളാപ്പള്ളിയ്‌ക്കെതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പരാതിക്കാരൻ നാസില്‍ അബ്ദുള്ള ആറു കോടിയോളം രൂപ ആവശ്യപ്പെട്ടു. എന്നാല്‍ മൂന്ന് കോടി രൂപ നല്‍കാമെന്ന് ഇന്ന് തുഷാര്‍ വെള്ളാപ്പള്ളി അറിയിക്കുകയായിരുന്നു. ഇത് അംഗീകരിക്കാന്‍ നാസില്‍ തയ്യാറായില്ല. കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്റെ മദ്ധ്യസ്ഥതയില്‍ നടത്തിയ ഒത്തുതീര്‍പ്പ് ശ്രമവും പരാജയപ്പെട്ടിരുന്നു. തുഷാറിന്റെ ബിസിനസ് സുഹൃത്തുക്കളും നാസിലിന്റെ ബിസിനസ് സുഹൃത്തുക്കളും ഇപ്പോള്‍ തുകയുടെ കാര്യത്തില്‍ ധാരണയില്‍ എത്തുന്നതിനുള്ള ഒത്ത് തീര്‍പ്പ് ചര്‍ച്ചകള്‍ ആണ് നടത്തുന്നത്. യുഎഇ പൗരന്റെ പാസ്‍പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടാനാണ് തുഷാറിന്റെ ശ്രമം. ഒത്തുതീര്‍പ്പിനായി തുഷാര്‍ വെള്ളാപള്ളി മുന്നോട്ടുവെച്ച തുക അംഗീകരിക്കാന്‍ പാരതിക്കാരനായ നാസില്‍ അബ്ദുള്ള തയ്യാറാവാത്തതാണ് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വൈകാന്‍ കാരണം.