മുഹറഖ് മലയാളി സമാജം ഓണാഘോഷം ‘അഹ് ലൻ പൊന്നോണം 2019’ സെപ്റ്റംബർ 13 ന് (വെളളി)

മനാമ: മുഹറഖ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം വിപുലമായി സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. സെപ്തംബർ 13 വെളളിയാഴ്ച്ച മുഹറഖ് റാഷിദ് അൽ സയ്യാനി ഹാളിൽ വെച്ചാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. വൈകിട്ട് 4 മുതൽ നടക്കുന്ന ആഘോഷ പരിപാടിയുടെ പേരു അഹ് ലൻ പൊന്നോണം 2019 എന്നാണ്. ഓണനാളുകളിലെ ഗൃഹാതുരത്വം ഉണർത്തി കൊണ്ട് കേരളീയ കലാസാംസ്കാരിക പരിപാടികൾ കോർത്തിണക്കി പ്രവാസ കലാകാരന്മാർ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.

പ്രോഗ്രാമിന്റെ വിപുലമായ നടത്തിപ്പിനു രക്ഷാധികാരി എബ്രഹാം ജോൺ ചെയർമാനും നൗഷാദ് പൊന്നാനി, ആനദ് വേണുഗോപാൽ, മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിൽ സ്വാഗത സംഘം പ്രവർത്തനം തുടങ്ങിയതായി. പ്രസിഡന്റ് അനസ് റഹിം ആക്ടിംഗ് സെക്രട്ടറി അനീഷ് , ട്രഷറർ പ്രമോദ് കുമാർ എന്നിവർ അറിയിച്ചു