കണ്ണൂർ എക്സ്പാറ്റ്സ് ബഹ്‌റൈൻ ചികിത്സാ സഹായം കൈമാറി

കണ്ണൂർ ചെറുവാൻചേരി വില്ലേജിൽ വടക്കൻ മാക്കൂൽ പ്രദേശത്തെ സിന്ധു വിനോദൻ ദമ്പതികളുടെ എട്ടു വയസ്സ് പ്രായമുള്ള മകൾ പനിയും അപസ്മാരവും തലച്ചോറിനെ ബാധിച്ചു കോശങ്ങൾ നശിച്ചു ശരീരം തളർന്നുകിടപ്പിലായി ചികിത്സയിൽ കഴിയുകയാണ്. രണ്ടു വർഷമായി ഭാരിച്ച തുക മാസത്തിൽ വേണ്ടിവരുന്ന നിർധനരായ ഈ കുടുംബത്തിനു കണ്ണൂർ എക്സ്പാറ്റ്സ് ചാരിറ്റി ഫണ്ടിൽ നിന്നും സഹായം നൽകി. 35000 രൂപയുടെ ചെക്ക് ഖജാൻജി സതീഷ്, മനോജ്‌ എന്നിവർ ചേർന്ന് വീട്ടിലെത്തി ആവണിയുടെ പിതാവ് ശ്രീ. വിനോദിന് കൈമാറി.