മനാമ:മക്കളെ ചേർത്ത് പിടിച്ച് കുടുംബം മനോഹരമാക്കാമെന്ന് പ്രമുഖ ഫാമിലി കൗൺസിലർ അമൃത രവി ഉണർത്തി. ‘സന്തുഷ്ട കുടുംബം; സുരക്ഷിത സമൂഹം’ എന്ന പ്രമേയത്തിൽ ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ നടത്തിക്കൊണ്ടിരിക്കുന്ന കാമ്പയിെൻറ ഭാഗമായി വെസ്റ്റ് റിഫ ദിശ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അവർ. ശാന്തിയും സമാധാനവുമുള്ള കുടുംബാന്തരീക്ഷം തിരിച്ചുപിടിക്കുകയാണ് സുരക്ഷിതമായ സമൂഹ നിർമിതിക്കുള്ള പോംവഴി. കുടുംബം മനോഹരമാക്കുന്നതിൽ ഒരോ അംഗങ്ങൾക്കും അവരുടെതായ പങ്ക് നിർവഹിക്കാന്നുണ്ട്. അവർക്കിടയിലുള്ള കൃത്യമായ ആശയ വിനിമയം ഒരു പരിധി വരെ അസ്വാരസ്യങ്ങൽ കുറക്കാൻ സഹായിക്കും.
മക്കളുടെ ഭാവി നിർണയിക്കുമ്പോൾ അവരുടെ മനസ്സറിഞ്ഞ് തീരുമാനങ്ങളെടുക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അവർ കൂട്ടി ചേർത്തു. സംഗമം അസോസിയേഷൻ പ്രസിഡൻറ് ജമാൽ ഇരിങ്ങൽ ഉൽഘാടനം ചെയ്തു. കൗൺസിലർ രവി മാരാത്ത് ആശംസകൾ നേർന്നു. ഏരിയ പ്രസിഡൻറ് സാജിദ് നരിക്കുനി അധ്യക്ഷത വഹിച്ച സംഗമത്തിൽ അബ്ദുൽ ഹഖ് സ്വാഗതവും ബുഷ്റ റഹീം നന്ദിയും പറഞ്ഞു. സമീർ ഹസൻ, അബ്ദുന്നാസർ, അബ്ദുസ്സലാം കൊയിലാണ്ടി, ഇൽയാസ് ശാന്തപുരം, അബ്ദുൽ ഹക്കീം ആലുവ, സോന സക്കരിയ, ലുലു ഹഖ് എന്നിവർ നേതൃത്വം നൽകി. പി.എം അഷ്റഫ് പരിപാടി നിയന്ത്രിച്ചു.