ദുബായ്: സുരക്ഷാ കാരണങ്ങളാൽ ഇത്തിഹാദ് എയര്‍വേയ്‍സ് ചെക്ക് ഇന്‍ ലഗേജുകളില്‍ മാക്ബുക്ക് പ്രോ ലാപ്ടോപ്പുകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ക്യാബിന്‍ ബാഗേജിനൊപ്പം മാക്ബുക്ക് പ്രോ ലാപ്ടോപ്പുകൾ അനുവദിക്കും. പക്ഷെ യാത്രയിൽ തുറക്കാനോ ചാർജ് ചെയ്യാനോ പാടില്ലെന്ന് നിബന്ധനയുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പരിഗണന നല്‍കുന്നതെന്നും ലോകമെമ്പാടുമുള്ള വിവിധ വിമാനക്കമ്പനികള്‍ സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ബാറ്ററി അമിതമായി ചൂടാകുന്നതുമൂലം പൊട്ടിത്തെറിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 2015 സെപ്തംബര്‍ മുതല്‍ 2017 ഫെബ്രുവരി വരെ വിറ്റഴിക്കപ്പെട്ട കംപ്യൂട്ടറുകള്‍ക്കാണ് ഇത്തരം പ്രശ്നങ്ങളുള്ളത്. ബാറ്ററികള്‍ അമിതമായി ചൂടാവാനും തീപിടിക്കാനും സാധ്യതയുള്ളതിനാൽ മാക്ബുക്ക് പ്രോ ലാപ്ടോപ്പ് നിർമാതാക്കളായ ആപ്പിൾ കമ്പനി തിരിച്ചുവിളിച്ചിരുന്നു