ദില്ലി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിനെതിരെ നാളെ (ശനിയാഴ്ച) ബാങ്ക് യൂണിയനുകള്‍ കരിദിനം ആചരിക്കും. എല്ലാ ബാങ്കുകളിലേയും ജീവനക്കാരും ഓഫീസർമാരും നാളെ കറുത്ത ബാഡ്ജുകൾ ധരിച്ച് ജോലി ചെയ്യും. കടബാധ്യതയിലുള്ള പൊതുമേഖലാ ബാങ്കുകളെ ലാഭകരമായ പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. പത്ത് പൊതുമേഖലാ ബാങ്കുകളെ നാലെണ്ണമാക്കിയാണ് ലയിപ്പിക്കുന്നത്.