വർഗീയ സംഘർഷമുണ്ടാക്കാൻ ക്ഷേത്രത്തിലേക്ക് മനുഷ്യവിസർജ്യം വലിച്ചെറിഞ്ഞ പ്രതി അറസ്റ്റിൽ

വളാഞ്ചേരി: വടക്കുംപുറം സികെ പാറ നെയ്തലപ്പുറത്ത് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് മനുഷ്യവിസർജ്യം വലിച്ചെറിഞ്ഞയാളെ പോലീസ് അറസ്റ്റ് ചെയ്തു. വർഗീയ സംഘർഷമുണ്ടാക്കാനാണ് പ്രതി ഇങ്ങനെ ചെയ്തതെന്ന് വളാഞ്ചേരി പോലീസ് പറഞ്ഞു. ശാന്തി നഗര്‍ വടക്കുംപുറം സി.കെ പാറ സ്വദേശി രാമകൃഷ്ണന്‍ (50) ആണ് അറസ്റ്റിലായത്. രാത്രിയാണ് പ്രതി മനുഷ്യ വിസര്‍ജ്യം കവറിലാക്കി ക്ഷേത്രത്തിലേക്ക് വലിച്ചെറിഞ്ഞത്. ക്ഷേത്രത്തിലെ നാഗപൂജ ചെയ്യുന്ന ചിത്രകൂടവും ബ്രഹ്മരക്ഷസിന്റെ പൂജ വിഗ്രഹവും പ്രതി തകർത്തിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്.