ബഹ്റൈൻ സെന്റ് പീറ്റേഴ്സ് ജാക്കൊബൈറ്റ് ചർച്ച് എട്ടുനോമ്പാചരണവും, സൂവിശേഷയോഗവും ആഗസ്റ്റ് 31 മുതൽ സെപ്തംബർ 7വരെ

മനാമ: ബഹ്റൈൻ സെന്റ് പീറ്റേഴ്സ് ജാക്കൊബൈറ്റ് ചർച്ചിന്റെ ഈ വർഷത്തെ എട്ടു നോമ്പാചരണവും വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള സുവിശേഷയോഗവും 2019 ആഗസ്റ്റ് 31 മുതൽ സെപ്തംബർ 7വരെ കൊണ്ടാടുന്നു. എട്ടുനോമ്പിനോടനുബന്ധിച്ചുള്ള സുവിശേഷ യോഗത്തിന് റവ.ഫാ.ഫെവിൻ ജോൺ ചെന്നിത്തല നേതൃത്വം നൽകുന്നു.ഈ ദിവസങ്ങളിൽ വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാർത്ഥനയെ തുടർന്ന് ഗാനശുശ്രൂഷയും സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്. സെപ്തംബർ 7 ശനിയാഴ്ച്ച വൈകിട്ട് 7 മണി മുതൽ വി കുർബ്ബാന, പ്രദിക്ഷിണം, ആശിർവാദം, നേർച്ചവിളമ്പ്, എന്നിവയോടുകൂടി പെരുന്നാൾ സമാപിക്കും. വിശദ വിവരങ്ങൾക്ക് ഇടവക വികാരി നെബു എബ്രഹാം(39840243) സെക്രട്ടറി ബെന്നി റ്റി.ജേക്കബ്(39261355) എന്നിവരുമായി ബന്ധപ്പെടുക.