മനാമ: കെ.എം.സി.സി മുൻ സംസ്ഥാന പ്രസിഡന്റും ജിദാലി ഏരിയ സമസ്തയുടെയും കെ.എം.സി.സിയുടെയും സ്ഥാപക നേതാവും ആയ പി പി എം കുനിങ്ങാടിന്റെ നിര്യാണത്തിൽ ജിദാലി ഏരിയ സമസ്തയും കെ.എം സി.സിയും സംയുക്തമായി അനുസ്മരണ പ്രഭാഷണവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു. സലീഖ് വില്യാപ്പള്ളിയുടെ അധ്യക്ഷതയിൽ സമദ് മൗലവി കണ്ണപുരം ഉത്ഘാടനം ചെയ്തു. ഹാഷിം കോക്കല്ലൂർ അനുസ്മരണ പ്രഭാഷണം നടത്തി. മൻസൂർ ബാഖവി ദുആ മജ്‌ലിസിന് നേതൃത്വം നൽകി. റഷീദ് പുത്തൻചിറ സ്വാഗതവും ഫൈസൽ തിരുവള്ളൂർ നന്ദിയും പറഞ്ഞു.