മനാമ: ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ ‘സന്തുഷ്ട കുടുംബം സുരക്ഷിത സമൂഹം’ എന്ന പ്രമേയത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന കാമ്പയിെൻറ ഭാഗമായി ജിദ്ഹഫ്സ് യൂണിറ്റ് കറാനയില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. കറാന ഇബ്നുല്‍ ഹൈതം സ്കൂളിന് സമീപമുള്ള ഫിറോസ് റെസിഡൻറ്സില്‍ നടന്ന സംഗമത്തില്‍ ഫ്രൻറ്സ് അസോസിയേഷൻ വൈസ് പ്രസിഡൻറ് സഈദ് റമദാന്‍ നദ്്വി ‘ഇമ്പമുള്ള കുടുംബം’ എന്ന വിഷയത്തില്‍ പഠന ക്ലാസ് നടത്തി. സ്നേഹവും സന്തോഷവും നിറഞ്ഞ കുടുംബാന്തരീക്ഷം സൃഷ്ടിക്കാന്‍ ഓരോ അംഗത്തിനും ബാധ്യതയുണ്ടെന്നും അപ്പോഴാണ് കണ്ണിന് കുളിര്‍മ നല്‍കുന്ന അന്തരീക്ഷം സാധ്യമാവൂ എന്നും അദ്ദേഹം ഉണര്‍ത്തി. പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കാതെ പരിഹാരം കാണാനും വെറുപ്പും വിദ്വേഷവും അകറ്റാനും കഴിയുമ്പോള്‍ സ്വസ്ഥതയാര്‍ന്ന കുടുംബ ജീവിതം സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നസീം സബാഹിെൻറ പ്രാര്‍ഥനയോടെ ആരംഭിച്ച പരിപാടിയില്‍ ജിദ്ഹഫ്സ് യൂണിറ്റ് പ്രസിഡൻറ് ബഷീര്‍ കാവില്‍ സ്വാഗതമാശംസിച്ചു. കാമ്പയിന്‍ വിശദീകരണം മനാമ ഏരിയ പ്രസിഡൻറ് അബ്ബാസ് മലയില്‍ നിര്‍വഹിച്ചു.