മനാമ: ഹൃദയാഘാതത്തെ തുടർന്ന് മലയാളി ബഹ്റൈനിൽ മരണപ്പെട്ടു. ബാബു എന്നറിയപ്പെടുന്ന സുകുമാരൻ (47) ആണ് മരണപ്പെട്ടത്. ലോൺട്രി തൊഴിലാളിയായി പ്രവാസ ജീവിതം ആരംഭിച്ച സുകുമാരൻ ദീർഘ നാളുകളായി ബഹ്റൈൻ പ്രവാസിയാണ്. ഭാര്യയും രണ്ട് കുട്ടികളും ബഹ്റൈനിലുണ്ട്. മൃതദേഹം സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സുഹൃത്തുക്കളും ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്റർ പ്രതിനിധികളും അറിയിച്ചു.