ലോകത്തിലെ ഏറ്റവും വലിയ അണ്ടർ വാട്ടർ തീം പാർക്ക് ഉദ്ഘാടനം നാളെ(വെളളി); ശനിയാഴ്ച മുതൽ പൊതുജനങ്ങൾക്കായ് തുറന്നു നൽകും

മനാമ: ലോകത്തിലെ ഏറ്റവും വലിയ അണ്ടർവാട്ടർ തീം പാർക്കായ ഡൈവ് ബഹ്‌റൈനിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ (സെപ്റ്റംബർ 6 , വെള്ളിയാഴ്ച) നടക്കും. ദിയാർ അൽ മുഹറഖിൽ സ്ഥിതി ചെയ്യുന്ന പദ്ധതിയിൽ പ്രാരംഭ ഘട്ടം പൂർത്തിയായതിനുശേഷം 70 മീറ്റർ നീളമുള്ള ബോയിംഗ് 747, 100,000 മീ തീം പാർക്ക് ഏരിയ എന്നിവ ഉൾപ്പെടുത്തിയിരുന്നു. ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ്, രജിസ്റ്റർ ചെയ്ത ഡൈവ് സെന്ററുകളിൽ നിന്നുള്ള ഒരു കൂട്ടം ഡൈവിംഗ് പ്രൊഫഷണലുകൾ ഡൈവ് പാർക്ക് പരിശോധിച്ചു. പൊതുജനങ്ങൾക്ക് സുരക്ഷിതമായ ഡൈവിംഗ് അനുഭവവും പരിസ്ഥിതിയും ഉറപ്പുനൽകുന്നതിനായി എല്ലാ സുരക്ഷാ ആവശ്യകതകളും പൂർത്തീകരിച്ചുവെന്ന് അവർ ഉറപ്പാക്കിയിട്ടുണ്ട്.

ഉദ്ഘാടനച്ചടങ്ങിൽ വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി എച്ച്ഇ സായിദ് ആർ. അൽ സയാനി, സുപ്രീം എൻവിറോണ്മെന്റ് കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് എച്ച്ഇ ഡോ. മുഹമ്മദ് മുബാറക് ബിൻ ഡൈന, നിരവധി പ്രൊഫഷണൽ ഡൈവേഴ്‌സ് എന്നിവർ പങ്കെടുക്കും. ഡൈവ് പാർക്ക് സെപ്റ്റംബർ 07 ശനിയാഴ്ച മുതൽ പൊതുജനങ്ങൾക്കായി തുറക്കുമെന്ന് MOICT അറിയിച്ചു. പരിസ്ഥിതി സൗഹൃദ പാർക്ക് ഗവേഷകർക്ക് സമുദ്ര പരിസ്ഥിതി, ജീവശാസ്ത്രം എന്നിവയെക്കുറിച്ചുള്ള സമ്പന്നമായ വിവരങ്ങൾ നൽക്കുകയും സമുദ്രജീവികളെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പാരിസ്ഥിതിക അവബോധം വർദ്ധിപ്പിക്കുകയും ചെയ്യും.