ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

മനാമ: ബഹ്‌റൈൻ പ്രവാസിയും ബിസിനസുകാരനുമായ കണ്ണൂർ കല്യാശ്ശേരി, കോലത്ത് വയൽ മാണിക്കര കുഞ്ഞിരാമൻ (66) നാട്ടിൽ നിര്യതനായി. ബഹ്‌റൈനിലെ സൽമാബാദിൽ എഞ്ചിനിയറിംഗ് വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു. ഒരു മാസം മുൻപാണ് നാട്ടിലേയ്ക്ക് പോയത്.

ഭാര്യ: പത്മിനി, മക്കൾ: പ്രിയ (ബഹറൈൻ), പ്രീജ, മരുമക്കൾ: ബൈജു കൊട്ടില, ജനാർദ്ദനൻ വെള്ളൂർ, സഹോദരങ്ങൾ മാണിക്കര ഭാസ്ക്കരൻ (സി പി എം കല്ല്യശ്ശേരി വെസ്റ്റ് എൽ സി അംഗം) , മാധവൻ ഇരിണാവ് വീവേസ് , മീനാക്ഷി , രാജേന്ദ്രൻ (ബഹ്റൈൻ) പരേതനായ ബാലൻ.