ഏകദിന സന്ദര്‍ശനത്തിനായി സൗദി, യുഎഇ വിദേശകാര്യ മന്ത്രിമാര്‍ പാകിസ്താനിൽ

ഇസ്ലാമാബാദ്: ഏകദിന സന്ദര്‍ശനത്തിനായി സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ ബിന്‍ അഹ്‍മദ് അല്‍ ജുബൈറും യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്‍ദുല്ല ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‍യാനും ബുധനാഴ്ച പാകിസ്ഥാനിലെത്തി. പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍, വിദേശകാര്യ മന്ത്രി ഷാ മഹ്‍മൂദ് ഖുറൈശി, സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‍വ എന്നിവരുമായി ഇരുവരും ചര്‍ച്ചകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.