മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷത്തിന്റെ ഭാഗമായി സ്പെറ്റംബർ 13 ന് വൈകീട്ട് ഘോഷയാത്ര സംഘടിപ്പിക്കുന്നു.
ബഹ്‌റൈൻ മലയാളികളുടെ കരവിരുതുകളും ഭാവനകളും ഒരുപോലെ സമ്മേളിക്കുന്ന ഒന്നായിരിക്കും ഘോഷയാത്ര. മുൻ കാലങ്ങളിലെന്ന പോലെ തന്നെ വളരെ വിപുലമായ രീതിയിൽ തന്നെയായാണ് ഈ വർഷവും ഘോഷയാത്ര വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിലെ കലാരൂപങ്ങളുടെ വർണ്ണാഭമായ പ്രകടനങ്ങൾക്കൊപ്പം പങ്കെടുക്കുന്ന സംഘടനകൾക്കും സ്ഥാപനങ്ങൾക്കും അവരുടെ ഭാവനകൾക്കനുസരിച്ച് ഘോഷയാത്രയിൽ പങ്കെടുക്കാവുന്നതും കൊഴുപ്പേകാവുന്നതുമാണ്.
സംഘടനകളുടെ ശക്തിയും കലാപരമായ കഴിവുകളും പ്രകടിപ്പിക്കുന്നതിനു കൂടിയുള്ള വേദിയായിരിക്കും ഘോഷയാത്രയെന്നു സമാജം ഭാരവാഹികൾ പറഞ്ഞു. ആകർഷകമായ നിരവധി സമ്മാനങ്ങളാണ് വിജയികൾക്കായി പ്രഖ്യാപിച്ചിട്ടുള്ളത്. ഏറ്റവും നല്ല മൂന്നു ഗ്രൂപ്പുകളെ തിരഞ്ഞെടുക്കുന്നതിന് പുറമെ , നല്ല മാവേലി, നല്ല വാമനൻ തുടങ്ങി വ്യക്തിഗതമായ അവാർഡുകളും നല്‍കുമെന്ന് സമാജം പ്രസിഡണ്ട് ശ്രീ.പി.വി.രാധാകൃഷ്ണ പിള്ള , സെക്രട്ടറി ശ്രീ .എം.പി.രഘു എന്നിവര്‍ അറിയിച്ചു.
സംഘടനകൾക്കും വ്യക്തികൾക്കും പുറമെ ബഹ്റൈനിലെ സ്ഥാപനങ്ങൾക്കും അവരുടെ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രമോഷന് വേണ്ടിയും ഘോഷയാത്ര ഉപയോടപെടുത്താവുന്നതാണ്. ഇതിലിനോടകം തന്നെ നിരവധി സംഘടനകളും സ്ഥാപനങ്ങളും പേരുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇനിയും കൂടുതൽ രജിസ്‌ട്രേഷനുള്ള സൗകര്യങ്ങൾ ഉണ്ട്. രജിസ്ട്രേഷനായി ഘോഷയാത്ര കൺവീനർ റഫീക്ക് അബ്ദുള്ളയെയോ (39888367) കോർഡിനേറ്റർ മനോഹർ പാവറട്ടിയെയോ (39848091 ) സമാജം ഓഫീസുമായോ ( 17251878 ) ബന്ധപ്പെടേണ്ടതാണ്.