വാറ്റ്; നികുതി ഇളവ് നൽകിയിട്ടുള്ള ഉത്പ്പന്നങ്ങൾക്ക് അധിക വില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി

മനാമ : രാജ്യത്ത് ഇന്നു മുതൽ വാറ്റ് (മൂല്യവർധിത നികുതി ) പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ വാറ്റിൽ നിന്നും ഇളവ് നൽകിയിട്ടുള്ള ഉത്പ്പന്നങ്ങൾക്ക് അധിക വില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികാരികൾ അറിയിച്ചു. ടെലികമ്യൂണിക്കേഷൻ, വസ്ത്രം, ഹോട്ടൽ, അടിസ്ഥാന ഭക്ഷാ വിഭവങ്ങൾ എന്നിവയാണ് വാറ്റിൽ നിന്നും ഒഴിവായിരിക്കുന്നത്.

ഇൻഡസ്ട്രി കോമേഴ്സ് ആൻഡ് ടൂറിസം മന്ത്രി സയ്ദ് അൽ സയനിയാണ് നാഷ്ണൽ ബ്യൂറോ ഫോർ ടാക്സേഷനുമായി സഹകരിച്ച് ഉപഭോക്തൃ സൗഹൃദ നിലപാടുകൾക്ക് രൂപം നൽകിയത്.