ദില്ലി: ന്യൂഡൽഹി റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോം നമ്പര്‍ എട്ടില്‍ നിർത്തിയിട്ട കേരളാ എക്സ്പ്രസിൽ തീപിടിത്തം. ചത്തീഗഢ്- കൊച്ചുവേളി ട്രെയിനിലെ രണ്ട് ബോഗികൾക്കാണ് തീപിടിച്ചത്. സംഭവത്തെ തുടർന്ന് യാത്രക്കാരെയെല്ലാം ഉടന്‍ തന്നെ തീവണ്ടിയില്‍ നിന്ന് മാറ്റി. ആളപായമൊന്നും ഉണ്ടായിട്ടില്ല. തീ നിലവില്‍ നിയന്ത്രണ വിധേയമാണ്.
