മനാമ: ബഹ്‌റൈനിലെ കാസർഗോഡ് കൂട്ടായ്മ സംഘടിപ്പിച്ചു വരുന്ന ‘കാസർഗോഡ് ഫുട്ബോൾ ലീഗ്’ ന്റെ രണ്ടാമത് സീസൺ സെപ്റ്റംബർ 9, തിങ്കളാഴ്ച നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. സൽമാബാദിലെ ഗൾഫ് എയർ ക്ലബ്ബിൽ വൈകിട്ട് 8 മണിമുതൽ ആരംഭിക്കുന്ന വാശിയേറിയ കാൽപന്ത് മാമാങ്കത്തിൽ 8 ടീമുകളാണ് മാറ്റുരക്കുന്നത്. ബഹ്‌റൈനിലെ കാൽപ്പന്തു കളിയെ സ്നേഹിക്കുന്ന എല്ലാ പ്രവാസി സുഹൃത്തുക്കളും മത്സരങ്ങൾക്ക് ആവേശം പകരാൻ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഖാദർ- 33657786, അബു- 33351446, ഫൈസൽ- 34567143, ഹാരിസ്- 33263589 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.