ചെറുവാളൂര്‍ ഉസ്താദിന് വേണ്ടി ബഹ്റൈനില്‍ ഇന്ന്(തിങ്കളാഴ്ച) മയ്യിത്ത് നിസ്കാരം നടക്കും

മനാമ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ശൈഖുനാ ചെറുവാളൂർ ഉസ്താദിന്റെ നിര്യാണത്തില്‍ സമസ്ത ബഹ്റൈന്‍ അനുശോചനമറിയിച്ചു.
ശൈഖുനായുടെ പേരില്‍ മയ്യിത്ത് നമസ്കാരവും പ്രത്യേക ദു:ആ മജ്ലിസും ഇന്ന് [9/9/2019] തിങ്കളാഴ്ച  രാത്രി 9 മണിക്ക് മനാമ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും.

പ്രമുഖ പണ്ഢിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായിരുന്ന ശൈഖുനാ ചെറുവാളൂർ ഉസ്താദ് ഞായറാഴ്ച പുലര്‍ച്ചെയാണ്  നിര്യാതനായത്.