‘സന്തുഷ്ട കുടുംബം, സുരക്ഷിത സമൂഹം’ കാമ്പയിൻ സമാപന സമ്മേളനത്തിൽ പി. മുജീബ് റഹ്മാൻ പങ്കെടുക്കും

IMG_20190909_115936

മനാമ: ‘സന്തുഷ്ട കുടുംബം, സുരക്ഷിത സമൂഹം’ എന്ന പ്രമേയത്തില്‍ ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ നടത്തിക്കൊണ്ടിരിക്കുന്ന ബോധവല്‍ക്കരണ കാമ്പയിെൻറ സമാപന സമ്മേളനത്തിൽ പ്രമുഖ പ്രഭാഷകനും ആക്ടിവിസ്റ്റും പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ പി. മുജീബുറഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തും. ഇന്ന് വൈകിട്ട് 7.30 ന് മുഹറഖ് അല്‍ ഇസ്ലാഹ് സൊസൈറ്റി ഓഡിറ്റോറിയത്തിലാണ് സമാപന സമ്മേളനം. ബഹ്റൈനില്‍ അനുദിനം വര്‍ധിച്ചു വരുന്ന ഹൃദയാഘാത മരണങ്ങള്‍, ആത്മഹത്യകള്‍, ലഹരി ഉപയോഗം എന്നിവയുടെ പശ്ചാത്തലത്തിലായിരുന്നു ബോധവൽക്കരണ കാമ്പയിനുമായി ഫ്രൻറ്സ് അസോസിയേഷൻ മുേമ്പാട്ടു വന്നത്‍. കാമ്പയിെൻറ ഭാഗമായി ബഹ്റൈെൻറ വിവിധ ഭാഗങ്ങളില്‍ നടന്ന ഏരിയാ തല പ്രഖ്യാപന സമ്മേളനങ്ങള്‍, കുടുംബ സംഗമങ്ങള്‍, അയല്‍ കൂട്ടങ്ങള്‍, ലഘുലേഖ വിതരണം, കൂടിക്കാഴ്ച്ചകള്‍, ഫ്ലാറ്റ് സന്ദര്‍ശനങ്ങൾ എന്നിവയിലൂടെ നിരവധി പേരിലേക്ക് കാമ്പയിന്‍ സന്ദേശം എത്തിക്കാന്‍ സാധിച്ചതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. സമാപന സമ്മേളനത്തില്‍ എല്ലാ സഹോദരീ സഹോദരങ്ങൾക്കും പങ്കെടുക്കാവുന്നതാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് 36710698 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണെന്നും ബന്ധപ്പെട്ടവര്‍ കൂട്ടിച്ചേര്‍ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!