കൊച്ചി: ഉംറ തീർഥാടനത്തിന് പോകാൻ എത്തിയ തീർഥാടകർ കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങി. പെരുമ്പാവൂരിലുള്ള ഒരു ഏജൻസി മുഖേന യാത്രക്കൊരുങ്ങിയ 200ൽ അധികം പേരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. രാത്രിയിൽ വിമാനത്താവളത്തിലെത്തിയമ്പോളാണ് തീർഥാടകർ യാത്ര ചെയ്യാൻ സാധിക്കില്ലെന്ന വിവരം അറിയുന്നത്. ടിക്കറ്റുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണെന്നും ബംഗളൂരുവിലേക്ക് ബസ് മാർഗം എത്തിച്ച് അവിടെ നിന്നും സൗദിയിലെത്തിക്കാമെന്നും ഏജൻസിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. സംഭവത്തിൽ ഏജൻസി തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
