മനാമ: മുഹറഖ് മലയാളി സമാജത്തിന്റെ ഒന്നാം വാർഷികാഘോഷവും ക്രിസ്തുമസ് ന്യൂ ഇയർ റിപ്പബ്ലിക് ഡേ ആഘോഷവും ജനുവരി 25 നു മുഹറഖ് സയ്യാനി ഹാളിൽ വെച്ച് നടക്കും. നക്ഷത്രരാവ് സീസൺ 2 എന്നാണ് പരിപാടിക്ക് നാമകരണം ചെയ്തിരിക്കുന്നത്, 2017 ഡിസംബർ 31 നു നക്ഷത്രരാവ് സീസൺ 1 നടത്തിയതിന്റെ തുടർച്ചയായാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒരു വർഷക്കാലമായി മുഹറഖ് കേന്ദ്രമായി മലയാളികളുടെ ജാതിമതരാഷ്റ്റ്രീയ വ്യത്യാസമന്യേ കലാസാംസ്കാരിക ജീവകാരുണ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുത്തു കൊണ്ട് പ്രവർത്തിക്കുന്ന സംഘടന ആണ് മുഹറഖ് മലയാളി സമാജം. സംഘടനക്ക് കീഴിൽ വനിത വിങും മഞ്ചാടി ബാലവേദിയും കലാകൂട്ടായ്മയായി എം എം എസ് സർഗ്ഗവേദിയും പ്രവർത്തിക്കുന്നു. വനിതാ വിംഗ് നേതൃത്വത്തിൽ എരിയുന്ന വയറിന്നൊരു കൈത്താങ്ങ് എന്നപേരിൽ പ്രദേശത്തെ പാവപെട്ട തൊഴിലാളികൾക്ക് ഭക്ഷണം നൽകുന്ന പദ്ദതിയും നടന്ന് വരുന്നു.
ഇക്കഴിഞ്ഞ കാലയളവിൽ ഒട്ടനവധി പരിപാടികളും നടത്തുവാൻ സംഘടനക്ക് കഴിഞ്ഞു. പ്രളയദുരന്തത്തിൽ ബുദ്ദിമുട്ടനുഭവികുന്നവർക്ക് സഹാകയമായി സാമ്പത്തിക സഹായവും വസ്ത്രങളും മറ്റും എത്തിച്ചത് അടക്കം ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടന ചെയ്തുവരുന്നു. നക്ഷത്രരാവ് സീസൺ 2 വിനോട് അനുബന്ധിച്ച് എം എം എസ് കലാകാരന്മാർ അണിയിച്ചൊരുക്കുന്ന കാലിക പ്രസക്തമായ സന്ദേശം നൽകുന്ന ഹ്രസ്വചിത്രവും അണിയറയിൽ പുരോഗമിക്കുന്നു. പ്രവാസകലാകരന്മാരുടേയും കുട്ടികലാകാരന്മാരുടേയും ഒട്ടേറെ വൈവിധ്യമാർന്ന പരിപാടികൾ കോർത്തിണക്കികൊണ്ടാണു വാർഷികം ആഘോഷിക്കുന്നത് എന്ന് രക്ഷാധികാരി എബ്രഹാം ജോൺ, പ്രസിഡന്റ് അനസ് റഹിം, ജനറൽ സെക്രട്ടറി സുജ ആനന്ദ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ നന്ദു ആനന്ദ് എന്നിവർ അറിയിച്ചു.