മോഹനൻ കോളിയാടന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് അയക്കും

മനാമ: ഇന്നലെ ഹൃദയാഘാതം കാരണം നിര്യാതനായ ഫോർ പിഎം ന്യൂസ്‌ സെർക്കുലേഷൻ ഹെഡ് മോഹനൻ കോളിയാടാന്റെ മൃതദേഹം ഇന്ന് വൈകിട്ട് കോഴിക്കോടേക്കുള്ള ഗൾഫ് എയർ വിമാനത്തിൽ നാട്ടിലേക്കു കൊണ്ടുപോകും. വൈകുന്നേരം നാല് മണിയോടെ സൽമാനിയ മോർച്ചറി പരിസരത്ത് മൃതദേഹം പൊതുദർശനത്തിനും അന്തിമോപചാരത്തിനുമായി വെക്കുന്നതാണ്.