മനാമ: ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. ഇന്നലെ രാത്രി കോഴിക്കോട് വേങ്ങയിൽ വേലായുധ മേനോന്റെ മകൻ രാജ് കുമാർ( 61 വയസ്സ്) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ദീർഘകാലമായി ബഹറൈൻ പ്രവാസിയായ ഇദ്ദേഹത്തിന്റെ കുടുംബവും ബഹ്റൈനിലാണ്. ഭാര്യ രാധ, മക്കൾ രമ്യ , രേഷ്മ. പാക്ട് അംഗം ആണ്. മാക്സിൻ ഇൻഫോടെക് കമ്പനിയിൽ മാനേജർ ആയിരുന്നു.
സെപ്റ്റംബർ മാസം രണ്ടാം വാരം പിന്നിടും മുൻപ് തന്നെ ഹൃദയാഘാതം മൂലം മരണപ്പെടുന്നത് അഞ്ചാമത്തെ മലയാളിയാണ്.