ബഹ്റൈന്‍ പ്രവാസി നാട്ടില്‍ വച്ച് നിര്യാതനായി

മനാമ: ബഹറൈന്‍ പ്രവാസിയും മാവേലിക്കര സ്വദേശിയും ആയ മാവേലിക്കര കല്ലുമല വെട്ടിയടത്തുപറമ്പില്‍ പൂവത്തൂര്‍ വീട്ടില്‍ സി. റ്റി. ഫിലിപ്പ് (67) നാട്ടില്‍ വച്ച് നിര്യാതനായി. കോംസിപ്പ് എന്ന സ്ഥാപനത്തിലെ ബാപ്കോ പ്രോജക്ട് മാനേജറായി ദീര്‍ഘകാലമായി ജോലിചെയ്യുകയായിരുന്നു. ചികില്‍സയ്ക്ക് വേണ്ടി നാട്ടില്‍ പോയിരിക്കുകയായിരുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിലക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ജോഷ്വാ മാര്‍ നിക്കോദിമോസ്, മാവേലിക്കര ഭദ്രാസന സഹായ മെത്രാപോലീത്ത അഭിവന്ദ്യ അലക്സിയോസ് മാര്‍ യൗസേബിയോ മെത്രാപ്പോലീത്ത എന്നിവരുടെ മുഖ്യ കാര്‍മികത്വത്തില്‍ സംസ്കാര ശുശ്രൂഷ 16 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തില്‍ നിന്ന്‍ ആരംഭിച്ച് തുടര്‍ന്ന്‍ മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടക്കും.