ദുബായ് ചെക്ക് കേസിൽ കുറ്റവിമുക്തനായ തുഷാര്‍ വെള്ളാപ്പള്ളി കേരളത്തിൽ തിരിച്ചെത്തി

കൊച്ചി: ദുബായിലെ ചെക്ക് കേസിൽ കുറ്റവിമുക്തനായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി കേരളത്തിൽ തിരിച്ചെത്തി. അദ്ദേഹത്തിനായി കൊച്ചി വിമാനത്താവളത്തിൽ ആവേശകരമായ സ്വീകരണമാണ് ഒരുക്കിയത്. ബിജെപിയുടെയും ബിഡിജെഎസിന്‍റെയും മുതിര്‍ന്ന നേതാക്കളും വിമാനത്താവളത്തിൽ എത്തിയിരുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശി നാസിൽ അബ്ജുള്ളയുടെ പരാതിയെ തുടർന്നാണ് അജ്മാൻ പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തിരുന്നത്. ചെക്ക് കേസ് കോടതി തള്ളിയതോടെയാണ് തുഷാര്‍ കേരളത്തിൽ മടങ്ങിയെത്തിയത്. നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ആവേശകരമായ സ്വീകരണമാണ് കൊച്ചി വിമാനത്താവളത്തിൽ ഒരുക്കിയത്.