bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

Screenshot_20190915_133948

മനാമ: 45 വർഷമായി ബഹ്റൈനിൽ പ്രവാസ ജീവിതം നയിച്ചു വരുന്ന കണ്ണൂർ പുറത്തീൽ സ്വദേശി ചന്ദ്രമ്പേത്ത് അബൂബക്കർ (67) നിര്യാതനായി. നാട്ടിൽ വച്ചായിരുന്നു അന്ത്യം. റിഫയിൽ പരസ്യ കമ്പനി നടത്തിവരികയായിരുന്നു. കഴിഞ്ഞ മാസം 20 നാണ് അദ്ദേഹം ചികിൽസക്ക് വേണ്ടി നാട്ടിൽ പോയത്. ഖബറടക്കം 11 മണിക്ക് കണ്ണൂർ പുറത്തിൽ ജുമാ മസ്ജിദിൽ വെച്ച് നടന്നു.

ബീബി, സെറീന, ഹനീഫ്, അയ്യൂബ്, അഫ്സൽ, അൻവ്വർ, ആയിഷ എന്നിവർ മക്കളും പരേതരായ അബ്ദുള്ള, മമ്മദാജി, ഹസ്സൻ ,നബീസ എന്നിവരും ഖദീജ , ഹുസൈൻ എന്നിവരും സഹോദരങ്ങളാണ്.

ബഹ്റൈൻ മലയാളി ബിസിനസ് ഫോറം അംഗമായ അബൂബക്കറിന്റെ നിര്യാണത്തിൽ പ്രവാസി കമ്മീഷൻ അംഗവും ബിസിനസ് ഫോറം ചാരിറ്റി കൺവീനറുമായ സുബൈർ കണ്ണൂരിന്റെ നേതൃത്വത്തിൽ അംഗങ്ങൾ വസതിയിലെത്തി അനുശോചനം അർപ്പിച്ചു.

ബഹ്റൈൻ കാനച്ചേരിക്കൂട്ടം രക്ഷാധികാരി കൂടിയായ അദ്ദേഹത്തിന്റെ നിര്യാണത്തിൽ ബഹ്റൈൻ കാനച്ചേരിക്കൂട്ടവും അനുശോചനം രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!