മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ 2019 വര്‍ഷത്തെ കത്തീഡ്രല്‍ പെരുന്നാളിനോടനുബന്ധിച്ച് ഒക്ടോബര്‍ 11 വെള്ളിയാഴ്ച്ച ബഹ്‌റൈൻ കേരളാ സമാജത്തില്‍ വച്ച് “എൻ ക്രിസ്റ്റോസ്” എന്ന മ്യൂസിക്കല്‍ സിംഫണി സംഘടിപ്പിക്കുന്നു. മ്യൂസിക്കല്‍ സിംഫണിയ്ക്ക് നേത്യത്വം നല്‍കുവാന്‍ എത്തിയ റവ. ഫാദര്‍ ജോണ്‍ ശാമുവേലിനെ കത്തീഡ്രല്‍ ഭാരവാഹികള്‍ സ്വീകരിച്ചു.